@soumirlv7733: ഇന്നു ധനു മാസത്തിലെ തിരുവാതിര #thiruvathira തിരുവാതിര 🙏🙏 ധനുമാസത്തിലെ തിരുവാതിര മലയാളി എന്നും നെഞ്ചോട് ചേർത്തുവയ്ക്കുന്ന ഉത്സവം. കുമ്മിയടിച്ചും, തുടിച്ചു കുളിച്ചും, കൈകൊട്ടി കളിച്ചും ഒക്കെയാണ് ആഘോഷം. തിരുവാതിര പരമശിവന്റെ തിരുനാളാണ് എന്നും, പരമശിവന്റെയും പാർവതിയുടെയും വിവാഹം നടന്ന ദിവസമാണ് തിരുവാതിരയായി ആഘോഷിക്കുന്നത് എന്നും ഐതിഹ്യങ്ങൾ ഉണ്ട്. ഈ കൊല്ലം ഡിസംബർ 26 നും 27നും ആയിട്ടാണ് തിരുവാതിര വരുന്നത്. മകയിരം നാളിൽ സന്ധ്യയോടെ തിരുവാതിര ആഘോഷം തുടങ്ങും. മകയിരം ദിവസം സന്ധ്യയ്ക്ക് എട്ടങ്ങാടി നിവേദ്യം തയ്യാറാക്കലാണ് പ്രധാന ചടങ്ങ്. അതുകഴിഞ്ഞ് തിരുവാതിര അർദ്ധരാത്രി വരുന്ന ദിവസം രാത്രി ഉറക്കം ഇളക്കലും പാതിരാപ്പൂ ചൂടലും ഉൾപ്പെടെയുള്ള ചടങ്ങുകൾ. തിരുവാതിര നക്ഷത്രം രാവിലെ 6 നാഴിക വരെയെങ്കിലും ഉള്ള ദിവസം പകൽ തിരുവാതിര എന്നിങ്ങനെയാണ് രീതി. ദീർഘ മംഗല്യത്തിനൊ, മംഗല്യഭാഗ്യത്തിനോ വേണ്ടിയാണ് വ്രതം നോക്കുന്നത്. 27ന് തിരുവാതിര നക്ഷത്രം 41 നായക 56 വിനാഴിക ഉണ്ട്. അതുകൊണ്ട് ആർദ്ര ജാഗരണം എന്ന തിരുവാതിര ഉറക്കമിളക്കലും പാതിരാപ്പൂ ചൂടൽ ഉൾപ്പെടെയുള്ള ചടങ്ങുകളും ഈ കൊല്ലം 26ന് രാത്രിയാണ് നടത്തേണ്ടത്. തിരുവാതിര ആഘോഷം 27 നും. വ്രതം നോക്കുന്നവർ മകയിരം സന്ധ്യയിലാണ് എട്ടങ്ങാടി നിവേദ്യം തയ്യാറാക്കുന്നത്. ഉമിതീയിൽ ചേനയും, ചേമ്പും ,ചെറുകിഴങ്ങും ഉൾപ്പെടെയുള്ള കിഴങ്ങ് വർഗ്ഗങ്ങൾ ചുട്ടെടുത്താണ് എട്ടങ്ങാടി തയ്യാറാക്കുന്നത്. എട്ടങ്ങാടിയിൽ ചേർക്കുന്ന സാധനങ്ങൾ പ്രാദേശികമായി വ്യത്യാസങ്ങൾ ഉണ്ടായേക്കാം. ചെറുപ്പത്തിൽ അടുത്തുള്ള അമ്മൂമ്മമാരുടെയും മറ്റും കൂടെ റാന്തൽ വെളിച്ചത്തിൽ തോട്ടിലെ മൺചിറയിൽ പാട്ടുപാടിയും തുടിച്ചും കുളിച്ചിട്ടുള്ള ഓർമ്മ മനസ്സിൽ ഇന്നും നിലനിൽക്കുന്നു. ഏവർക്കും തിരുവാതിര ആശംസകൾ 🙏🌹