@guruvayoorkaran: ഭഗവാൻ എന്നെ സ്നേഹിക്കുന്നു എന്ന് തിരിച്ചറിഞ്ഞ ഒരു നിമിഷം എന്റെ ജീവിതത്തിലും ഉണ്ടായിട്ടുണ്ട് . അന്നുവരെ അങ്ങോട്ട് സ്നേഹിച്ചിരുന്നതല്ലാതെ, ഭഗവാൻ എന്നെ തിരിച്ചറിയുന്നുണ്ടോ എന്ന് ചിന്തിച്ചിട്ടുപോലുമില്ലായിരുന്നു .... എന്നെ അറിയില്ല എന്നുതന്നെ ഉറച്ചുവിശ്വസിച്ചിരുന്നു . ഭഗവാൻ ഇങ്ങോടും സ്നേഹിക്കുന്നു എന്ന് തിരിച്ചറിഞ്ഞ ആ ഒരു നിമിഷത്തിൽ എന്റെ ജീവിതം മാറിമറിഞ്ഞു. അന്നുവരെ എനിക്ക് ഒരുപാട് പേടികൾ ദുഃഖങ്ങൾ, ഭാവിയെക്കുറിച്ചുള്ള ഭയം ഒക്കെ ഉണ്ടായിരുന്നു. പക്ഷെ ആ നിമിഷത്തിൽ എനിക്ക് ഒരു ധൈര്യം കിട്ടി . ഇന്നും ആ ബലം എന്റെ ജീവിതത്തിൽ നിലനിൽക്കുന്നു . ഏന്തുവന്നാലും ഭഗവാൻ ഉണ്ട് എന്നതാണ് ആ ധൈര്യം . അത്രയും ഉറച്ചു വിശ്വസിക്കാൻ തുടങ്ങിയതിൽപ്പിന്നെ ജീവിതത്തിൽ ആനന്ദം കൈവന്നു 🙏🏻🙏🏻🙏🏻ഹരേ ഹരേ #krishna #lordkrishna #krishnaconsciousness #krishnaprem #radheradhe#nevergiveup #goodvibes #guruvayoorkaran