@prasanthkaakkakot: നിന്നെ ഓർമിക്കുവാൻ എനിക്ക് കഴിയുമോ എന്നറിയില്ല... കാരണം മറന്ന് കളയാൻ കഴിയാത്ത വിധം നീ എന്നിൽ പടർന്നു കയറിയല്ലോ.... സ്നേഹത്തോടെ ഓർക്കുവാൻ നീ പറയുമ്പോളും ഒരൽപം നൊമ്പരത്തോടെ അല്ലാതെ നിന്നെ ഓർമ്മിക്കുവാൻ കഴിയില്ലെനിക്ക്... വൈകി പോയത് നീയോ ഞാനോ കാലമോ അതോ വിധിയോ എന്നെനിക്കറിയില്ല... പക്ഷേ, തൊട്ടടുത്തുണ്ടെങ്കിലും ഒന്ന് കൈ നീട്ടി തൊടാൻ കഴിയാത്ത വിധം ബന്ധനത്തിൽ ആണ് ഞാൻ... നിൻ്റെ സ്നേഹത്തിന് പകരം നീ ആഗ്രഹിക്കുന്ന സ്നേഹം തന്നെ പകരം നൽകാൻ കഴിയില്ലെനിക്ക് മാപ്പ്... കണ്ടു മുട്ടാൻ വൈകിയതിന്... വൈകി എങ്കിലും കണ്ടിട്ടും കാണാത്ത പോലെ പോകുന്നതിന്... ഇനിയും ഒരു ജന്മം ഉണ്ടാവില്ല... അതൊരു സങ്കല്പം മാത്രമാണ് അറിയാം... പക്ഷേ നിൻ്റെ മുഖം അതെന്നെ അത്രമേൽ നോവിക്കുമ്പോൾ ആഗ്രഹിച്ചു പോകുന്നു ഇനിയൊരിക്കൽ കൂടി നിൻ്റേതായി മാത്രം പിറവി കൊള്ളുവാൻ സ്നേഹം മാത്രം നൽകാനായി എന്നിലേക്ക് നീയണഞ്ഞപ്പോൾ നൊമ്പരം മാത്രമേകി ഞാൻ നിന്നിൽ നിന്നും വിട പറയുന്നു വൈകിയെത്തിയ സ്നേഹ സ്പർശമേ ഒരിക്കൽ കൂടി മാപ്പ്