@prasanthkaakkakot: ചിലരില്ലേ അപ്രതീക്ഷിതമായ്, തികച്ചും നിനയ്ക്കാത്ത നേരത്ത് നമ്മുടെ ജീവിതത്തിലേക്ക് കടന്നുവരുന്നവർ. ഒരു പുതുമഴപോലെ ചാറിത്തുടങ്ങി മനസിന്റെ വരണ്ട നിലങ്ങളിൽ ഇഷ്ടങ്ങളുടെ..അനുഭൂതികളുടെ പുതുമണം ഉയർത്തുന്നവർ. ഒരു പൂവ് ചോദിച്ചപ്പോൾ, പൂക്കാലം പകരം തന്നവർ. പുഞ്ചിരികളുടെ പൂന്തേൻ നിറച്ച ഹൃദയപുഷ്പം വെച്ചുനീട്ടിയവർ. വേദനകളിൽ ആശ്വാസമായവർ, വേനലുകളിൽ മഞ്ഞായവർ.. ഉറക്കത്തിൻറെ ഉറവപോലും ഊറ്റി നമ്മളിൽ ഭ്രാന്തായവർ.. പണ്ടെങ്ങോ നമ്മൾ പാടിമറന്നുപോയ ഈണങ്ങളെ നെഞ്ചോട് ചേർത്തവർ.. നമ്മുക്ക് വേണ്ടി വീണ്ടും വീണ്ടും.. പാടി കൊണ്ടു ഇരിക്കുന്നവർ.. അത് കേട്ട് മാത്രം ഉറങ്ങിയിരുന്നവർ, ഒന്നുകാണാതിരുന്നാൽ പരിഭവിച്ചവർ, ഓടിയരികിലെത്താൻ കൊതിച്ചവർ. നമ്മെ നെഞ്ചോട് ചേർത്ത് രാത്രികളെ, അവരുടേത് മാത്രമാക്കിയവർ.. നമ്മുടെ കുഞ്ഞു തമാശകളെപ്പോലും പൊട്ടിച്ചിരിച്ച് ആഘോഷമാക്കിയവർ. ആ ചിരിയിൽ ഒറ്റപ്പെടലിൻറെ, ഏകാന്തതകളെ നിറം ചാർത്തിയവർ#കണ്ണാ😘💜💜💜💜💜😘😘😘 #melbournemallu #foryoupage #tamiltiktok