@angelfishastro: Aries, Leo, Sagittarius sun, moon, & rising Full Moon Reading! Full video posted on my Patreon, link in bio ❤️ #astrology

Angelfish Astro
Angelfish Astro
Open In TikTok:
Region: US
Wednesday 12 February 2025 19:58:56 GMT
1433
35
0
2

Music

Download

Comments

There are no more comments for this video.
To see more videos from user @angelfishastro, please go to the Tikwm homepage.

Other Videos

എന്റെ ഉപ്പ പറഞ്ഞു തന്ന റമദാൻ നോമ്പ് ഓർമ്മകൾ..🤲☺️❤️ പൊരേല് കറണ്ടും , മോട്ടോറും , മിക്സിയും ഗ്രെയിന്ററൊന്നും ഇല്ലാത്ത കാലത്തെ നോമ്പിന് വല്ലാത്ത ഒരു സുഖണ്ടായിനും  നോമ്പ് തുടങ്ങുന്ന കൊറച്ച് ദിവസം മുന്നെ വീട്ടില് തുടങ്ങും.  ഉള്ള പാത്രങ്ങളൊക്കെ കഴുകി വെക്കും , പായും തലയണയും അലക്കിയും ഉണക്കിയും വെക്കും. മല്ലിയും മുളകും പുല്ലു പായയില് പേപ്പറില് കഴുകി വെയില് കൊള്ളിക്കും .അരിയും മല്ലിയും മൊളകും മില്ല് കൊണ്ടോയി പൊടിപ്പിച്ച് വെക്കും.പൊരേന്റെ ചുറ്റുപാടും മൊത്തം അടിച്ച് വാരി കത്തിക്കും..   കുട്ടിക്കാലത്ത് ഓലമേഞ്ഞ വീട്ടിൽ കറണ്ടില്ലായിരുന്നു. സുബഹി ബാങ്ക് വിളിക്കുന്നതിനും വളരെ മുൻപേ എല്ലാവരും എണീൽക്കും. ഉറക്ക പിച്ചിൽ എഴുന്നേറ്റു പോയി മുഖം കഴുകി പല്ല് തേച്ചു അടുക്കളയിലെ പലകയിൽ വന്നിരിക്കും. എല്ലാവരും കൂടിയിരുന്നു അത്താഴം കഴിക്കും.   നല്ലോണം വെന്ത റേഷൻ അരിയുടെ ചോറും, ചിരങ്ങ താളിച്ചതും പൊരിച്ച പപ്പടവും  ഉണക്ക മീൻ പൊരിച്ചതും കട്ടൻ ചായയും ആയിരിക്കും അത്താഴം. അത്‌ കഴിഞ്ഞാൽ പിന്നെ രണ്ട് ഗ്ലാസ്‌ ചൂടുള്ള കഞ്ഞിവെള്ളം വലിച്ചു കുടിക്കും. പിറ്റേ ദിവസം വൈകിട്ട് വരെ ഓടി ചാടി നടക്കാനാണ് ഈ കഞ്ഞിവെള്ളം കുടിക്കുന്നത്..സുബ്ഹിക്ക് പള്ളിയിലേക്ക് ഒരു പോക്കുണ്ട് . തണുപ്പ് അടിക്കുമ്പോ പ്രത്യേക സുഖമാണ് . പള്ളിയിലെത്തി നിസ്ക്കാരം കഴിഞ്ഞാല്  പിന്നെ ചെറിയ വല്ല കളികളുമുണ്ടാവും അതിൽ ഏറ്റവും പ്രധാനം പമ്പരം കുത്ത് കോട്ടി കളിയാണ് വലിയ  ബുദ്ധിമുട്ടില്ലാത്തോണ്ട് കൊറച്ച് സമയം അങ്ങനങ്ങ് പോവും.  പണ്ട് നോമ്പിന് വലിയ സന്തോഷമാണ് ഇരുപത്തിയേഴാം രാവിന് പൈസ കിട്ടും ഡ്രസ്സും പടക്കവും പൂത്തിരിയും വാങ്ങിക്കും.. പിന്നെ നോമ്പിന് മാത്രമാണ് ഇറച്ചിയും പത്തിരിയും തിന്നാൻ കിട്ടുന്നത്.. ഇത്തിരിയെ കിട്ടൂ എങ്കിലും അന്നൊക്കെ നോമ്പിനു വല്ലാത്ത ഒരു ബർക്കത്ത് ആയിരുന്നു…നോമ്പുതുറക്ക് തണുത്ത നാരങ്ങ വെള്ളം കലക്കാൻ ഐസുംവെള്ളത്തിന് തൂക്ക് പാട്ടയുമായ് കനാലിന്റെ സൈഡിലൂടെ യാത്ര നല്ല രസമാണ്  നീണ്ട് വളഞ്ഞ് തിരിഞ്ഞ് പോവുന്ന കനാലിന്റെ വഴിയില് ആൾക്കാരെ നടത്തം കൊണ്ട് രൂപപ്പെടുന്ന ഒരു വഴിയുണ്ട് അതിലൂടെ നടന്ന് വേണം അന്നത്തെ ഞങ്ങള് ഐസും വെളളം വാങ്ങുന്ന ബാലൻ നമ്പ്യാറെ വീടെത്താൻ . പറങ്കിമാവിന്റെ സൈഡിലൂടെ വീടിന്റെ പിറക് വശത്തേക്ക് പടിയിറങ്ങും . ചുമച്ചും അല്ലെങ്കിൽ വല്ല ഒച്ചയും ഉണ്ടാക്കി വീട്ടുകാരെ ശ്രദ്ധ ക്ഷണിക്കും . ആവശ്യം പറഞ്ഞാ ഒന്നും പറയാതെ വെള്ളം എടുത്ത് തരും . ഫ്രീസറിൽ വെച്ച ഐസുംകട്ടയുണ്ടെങ്കിൽ കുറച്ചതും ഇട്ടു തരും . തിരികെ വീട്ടിലേക്ക് ഒരോട്ടമാണ്.. കുറച്ചു കഴിഞ്ഞപ്പോ ഉമ്മ അടുക്കളേക്കിടന്ന് ചക്രശ്വാസം വലിക്കുകയാണ്..അങ്ങനെ പറഞ്ഞാൽ തീരാത്ത കാക്കത്തൊള്ളാരും ഓർമ്മകൾ ഉണ്ട്.. എല്ലാവർക്കും റമദാൻ ആശംസകൾ..☺️🤲🏼

About