@ipkodur1: സിപിഎം കണ്ണൂർ വിപുലീകൃത ജില്ലാ കമ്മിറ്റി യോഗത്തിൽ മുൻ മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷവിമർശനം ഉയർന്നതിനെത്തുടർന്ന് അദ്ദേഹം ക്ഷുഭിതനായി മറുപടി നൽകി. വീണയുമായി ബന്ധപ്പെട്ട എക്സാലോജിക്സ് വിഷയവും ഇഡി, വിജിലൻസ് കേസുകളും പാർട്ടിക്ക് ക്ഷീണമുണ്ടാക്കിയെന്ന് പാനൂരിൽ നിന്നുള്ള പ്രതിനിധി യോഗത്തിൽ ചൂണ്ടിക്കാട്ടി. മുൻപ് വി എസ് അച്യുതാനന്ദന്റെയും കോടിയേരി ബാലകൃഷ്ണന്റെയും മക്കൾക്കെതിരെ ആരോപണങ്ങൾ വന്നപ്പോൾ പാർട്ടി പ്രതിരോധിച്ചില്ലെന്നും എന്നാൽ ഇപ്പോൾ മകളെ ന്യായീകരിക്കുന്നത് ശരിയല്ലെന്നും വിമർശനം ഉയർന്നു. മറുപടി പ്രസംഗത്തിൽ ലാവ്ലിൻ കേസ് മുതൽ നിലവിലെ വിജിലൻസ് കേസ് വരെയുള്ള കാര്യങ്ങൾ പരാമർശിച്ച പിണറായി വിജയൻ, വിമർശനം ആസൂത്രിതമാണെന്നും പാനൂരിൽ വിഭാഗീയത നിലനിൽക്കുന്നതിന്റെ തെളിവാണിതെന്നും ആരോപിച്ചു.