@sharaf.9296: ഖത്തർ കെഎംസിസി കവർച്ച കേസിലെ നിർണായക വിവരങ്ങൾ പുറത്ത്. ക്വട്ടേഷനെന്ന് തെളിയിക്കുന്ന ശബ്ദസന്ദേശം ന്യൂസ് മലയാളത്തിന് ലഭിച്ചു. പ്രധാന പ്രതിയായ ബോംബെ ഷാജി, ഖത്തർ വ്യവസായി കമറുദീൻ പയ്യോളിക്ക് അയച്ച ശബ്ദ സന്ദേശത്തിലാണ് നിർണായക വെളിപ്പെടുത്തൽ. കവർച്ച നടത്തിയത് കമറുദീന് വേണ്ടിയാണെന്നും എന്നാൽ അതിന് ശേഷം വാഗ്ദാനം ചെയ്ത പണം നൽകിയില്ലെന്നും ബോബെ ഷാജിയുടെ ശബ്ദസന്ദേശത്തിലുണ്ട്. കവർച്ച ചെയ്ത പണത്തിൻ്റെ പങ്ക് കിട്ടിയില്ലെങ്കിൽ വേണ്ടത് ചെയ്യുമെന്നും ബോംബെ ഷാജി ഭീഷണിപ്പെടുത്തുന്നുണ്ട്...