@usersameer120: ഒരു പെൺകുട്ടിയുടെ യാചനയിൽ കേസെടുക്കാൻ ആഭ്യന്തരമന്ത്രി നേരിട്ടു വിളിക്കണമെങ്കിൽ എന്തോന്നാണ് ഏമാനേ..😏 കടലിൽ കാണാതായ, ഭർത്താവിനേ രക്ഷിക്കാൻ തെരുവിൽ ഇറങ്ങി സമരം ചെയ്യേണ്ടി വരുന്ന ഭാര്യയും മക്കളും..,! വഴിയരികിൽ ഇടിച്ചു കൊന്ന തന്റെ അച്ഛന് നീതി കിട്ടാൻ തെരുവിൽ ഇറങ്ങിയ സമരം ചെയ്യേണ്ടി വരുന്ന തട്ടുകടക്കാരന്റെ മക്കൾ ..! ചൂരൽ മലയിലേക്ക് സർക്കാർ തിരിഞ്ഞുനോക്കുന്നില്ല എന്ന് പറഞ്ഞ് റോഡിൽ കിടന്നു സമരം ചെയ്യേണ്ടി വരുന്ന.. പ്രകൃതി ദുരന്തത്തിൽ എല്ലാം നഷ്ടപ്പെട്ട ഒരു ജനത ..! കറണ്ട് കട്ടു കാരണം KSEB ഓഫീസുകളിൽ കയറി സമരം ചെയ്യേണ്ടി വന്ന മലയാളികൾ ..!! എങ്ങനെ പോയ ഒരു നാടാണ് , ആറുമാസം കൊണ്ട് നശിപ്പിച്ചു കുട്ടിച്ചോറാക്കി കയ്യില് തന്നത് ?? എന്നിട്ട് ഒരു ഉളുപ്പുമില്ലാതെ മൈക്കിനു മുന്നിൽ വന്നു പറയും .. തെറ്റ് ചെയ്ത ഒരാളെയും വെറുതെ വിടില്ല എന്ന് 🤌 മാറ്റം ആഗ്രഹിച്ചതല്ലേ? ഒരുമിച്ച് അനുഭവിക്കുക അത്രതന്നെ ! 🙏