കാലങ്ങളായി കഷ്ടപ്പെട്ട് പഠിച്ച് ആഗ്രഹിച്ച ബിരുദാനന്തര ബിരുദം വാങ്ങി സന്തോഷത്തോടെ ഫോട്ടോ എടുക്കേണ്ടിയിരുന്ന ആ കുട്ടികളുടെയൊക്കെ ആ ഒരു നിമിഷം ആ ഒറ്റക്കരിനിഴൽ വീഴ്ത്തി കളഞ്ഞത് ശരിക്കും വലിയൊരു അന്യായം തന്നെയാണ് ആ വിദ്യാർത്ഥികളുടെയും കുടുംബങ്ങളുടെയും കണ്ണീരിന് ആര് മറുപടി പറയും രാഷ്ട്രീയ മുതലെടുപ്പിനും പരസ്യപ്രകടനങ്ങൾക്കും വേണ്ടി വിദ്യാർത്ഥികളുടെ ആ സന്തോഷം കെടുത്തിക്കളഞ്ഞ ആ മിടുക്കിയെയും അതിന് നേതൃത്വം കൊടുത്ത എസ്എഫ്ഐയെയും കുറിച്ച് കുറച്ചധികം രൂക്ഷമായി തന്നെ പറയാം വിദ്യാർത്ഥികൾ തങ്ങളുടെ കഠിനാധ്വാനത്തിന്റെ ഫലം വാങ്ങാൻ കഷ്ടപ്പെട്ട് വിയർപ്പൊഴുക്കി ഇരിക്കുന്നത് സ്വന്തം പാർട്ടിയുടെ ഷോ കാണിക്കാനുള്ള ഒരു വേദിയാക്കി മാറ്റുക എന്നതാണ് ഈ മിടുക്കികളുടെയും കൂട്ടരുടെയും പ്രധാന ഹോബി പഠിച്ച് പാസ്സായി വരുന്നവന്റെ കണ്ണീരും സന്തോഷവും ഇവർക്ക് എപ്പോഴാണ് മനസ്സിലായത് സ്വന്തം രാഷ്ട്രീയ നേതാക്കളുടെ മുന്നിൽ ഹൈലൈറ്റ് ആകാനും ക്യാമറയുടെ മുന്നിൽ ചെന്ന് കിടന്ന് ബഹളം വെക്കാനുമല്ലാതെ ഇവർക്ക് വേറെ എന്താണ് ജോലി കേരളത്തിലെ കോളേജുകളിൽ എവിടെയെങ്കിലും ഒരു നല്ല പരിപാടി നടക്കുമോ എന്ന് നോക്കി നിൽക്കുക എന്നിട്ട് അവിടെ കയറി അടിച്ചുതകർത്ത് അത് കൊളാക്കുക ഇതാണ് ഇപ്പോൾ എസ്എഫ്ഐയുടെ പുതിയ സിലബസ് ബിരുദം കൊടുക്കേണ്ട കൈകൾ കൊണ്ട് സ്വന്തം പാർട്ടിയുടെ മുഖം വികൃതമാക്കുന്ന ഈ പരിപാടി വേറെ എവിടെയും കാണാൻ കിട്ടില്ല പഠിച്ച് സ്വന്തം കാലിൽ നിൽക്കാൻ ആഗ്രഹിക്കുന്ന സാധാരണക്കാരായ കുട്ടികളുടെ ആത്മവിശ്വാസത്തെയും സ്വപ്നങ്ങളെയും ഇങ്ങനെ ചവിട്ടി അരയ്ക്കുന്ന ഈ രാഷ്ട്രീയ നാടകങ്ങൾ കാണുമ്പോൾ സഹതാപമല്ല കടുത്ത ദേഷ്യമാണ് തോന്നുന്നത് സ്വന്തം ജീവിതം വഴിമുട്ടിക്കാതെ ഈ പാവം കുട്ടികളെങ്കിലും പഠിച്ച് രക്ഷപ്പെടട്ടെ എന്ന് ഇനിയെങ്കിലും ഇവർക്ക് തോന്നിയാൽ മതിയായിരുന്നു ഇത്തരം തോന്ന്യാസങ്ങൾ കാണിക്കുന്നവർക്ക് സമൂഹത്തിന്റെ കണ്ണിൽ മാത്രമല്ല നിയമപരമായും കഠിനമായ ശിക്ഷ തന്നെ കിട്ടേണ്ടതുണ്ട് കാരണം കേരളത്തിലെ ഭൂരിപക്ഷം വരുന്ന ജനങ്ങളുടെയും പൊതുവികാരം ഇതുതന്നെയാണ് സ്വന്തം ജീവിതം കെട്ടിപ്പടുക്കാൻ കഷ്ടപ്പെടുന്ന ലക്ഷക്കണക്കിന് വിദ്യാർത്ഥികളുടെയും മാതാപിതാക്കളുടെയും സ്വപ്നങ്ങളുടെ മേൽ കരിനിഴൽ വീഴ്ത്തുന്ന ഇത്തരം ഗുണ്ടായിസങ്ങൾക്ക് ഇനിയെങ്കിലും അറുതിവന്നേ തീരൂ
2026-10-31 06:57:06
0
BKB :
പട്ടിഷോ കാണിച്ചത് 😄
2026-10-31 09:24:17
0
007 :
2026-10-31 10:23:37
0
❤️Rainas254❤️ :
[Laugh approved][Laugh approved][Laugh approved]
2026-10-31 09:20:41
0
faizalmuneer :
😂😂😂😂
2026-10-31 07:26:00
0
sinoysinoy381 :
😂
2026-10-31 08:17:33
0
balram :
😂😂
2026-10-31 04:51:07
0
❤️ HABIBI KUWAIT ❤️ :
😄😄
2026-10-31 05:35:04
0
Aslam Velapuram :
😂😂😂
2026-10-31 04:28:17
0
sajimon. u.a.e :
[Tears of joy][Taking notes]
2026-10-31 08:57:03
0
To see more videos from user @user9928546742205, please go to the Tikwm
homepage.