@minas.ponnani8: മസാജ് ചെയ്യാനെത്തിയത് സ്വന്തം ഭാര്യയെന്ന് തിരിച്ചറിഞ്ഞു; സ്പായിൽ നാടകീയ രംഗങ്ങൾ! ബംഗളൂരു: നഗരത്തിലെ ഒരു സ്പായിൽ മസാജ് ചെയ്യാനെത്തിയ യുവാവ് അവിടെ ജോലി ചെയ്യുന്ന സ്ത്രീ സ്വന്തം ഭാര്യയാണെന്ന് തിരിച്ചറിഞ്ഞതോടെ നാടകീയ രംഗങ്ങൾ. ബംഗളൂരുവിൽ സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്യുന്ന യുവാവാണ് സുഹൃത്തിന്റെ നിർദേശപ്രകാരം നഗരത്തിലെ സ്പായിൽ എത്തിയത്. മസാജിനായി കാത്തിരിക്കുകയായിരുന്ന യുവാവിനോട് ജീവനക്കാർ ഒരു സ്ത്രീയെ പരിചയപ്പെടുത്തി. എന്നാൽ സ്ത്രീയെ കണ്ടതോടെ യുവാവ് അമ്പരന്നു. സ്വന്തം ഭാര്യയാണ് സ്പായിൽ ജോലി ചെയ്യുന്നതെന്ന് തിരിച്ചറിഞ്ഞതോടെ ഇരുവരും തമ്മിൽ വാക്കുതർക്കം ആരംഭിച്ചതായാണ് . ഭാര്യ വീട്ടിൽ മറ്റൊരു ജോലിയാണ് ചെയ്യുന്നതെന്ന് പറഞ്ഞിരുന്നുവെന്നും സ്പായിൽ ജോലി ചെയ്യുന്ന കാര്യം തനിക്ക് അറിയില്ലായിരുന്നുവെന്നും യുവാവ് ആരോപിച്ചു. സംഭവത്തിന് പിന്നാലെ യുവാവ് ഭാര്യക്കെതിരെ പരാതി നൽകാൻ തീരുമാനിച്ചു. എന്നാൽ ഭാര്യയുടെ ഭാഗത്തുനിന്നുള്ള വിശദീകരണം പുറത്തുവന്നിട്ടില്ല.